പയ്യന്നൂർ കോളേജിൽ നാനോ സയൻസ് ശില്പശാല സംഘടിപ്പിച്ചു.
പയ്യന്നൂർ :പയ്യന്നൂർ കോളേജ് രസതന്ത്ര വിഭാഗവും സെൻ്റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസ് ബാംഗ്ലൂരുവും സംയുക്തമായി നാനോ സയൻസ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടി ശാസ്ത്രജ്ഞ ഡോ കവിത പാണ്ഡെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ വിഎം സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യന്നൂർ എജുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് കെ തേജ് രാജ് മല്ലർ മുഖ്യാതിഥിയായി. ഡോ ആദിത്യ സദാനാല, ഡോ വി പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ മഞ്ജു ആർ നാഥ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഡോ എഎം വിജേഷ് നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി സിഇഎൻഎസ് ബാംഗ്ലൂരു സൈൻ്റിസ്റ്റ് ഡോ കവിത പാണ്ഡെ, ജെയിൻ യൂണിവേഴ്സിറ്റി ബാംഗളൂരു അസോസിയേറ്റ് പ്രൊഫസർ ഡോ മഹേഷ് പദ്ക്കി, എഎംബിഐടി അസോസിയേറ്റ് പ്രൊഫസർ ഡോ ശ്രീധർ മല്ലാഡി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. കണ്ണൂർ സർവ്വകലാശാലക്ക് കീഴിലെ വിവിധ കോളേജുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത ശില്പശാലയിൽ വിദ്യാർത്ഥികൾക്കായി നാനോ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉച്ചക്ക് ശേഷം നാനോ സയൻസിന്റെ നിത്യജീവിതത്തിലുള്ള പ്രാധാന്യം വിവരിക്കുന്ന എക്സിബിഷനും നടന്നു