പഴയങ്ങാടി ബസ്റ്റാൻഡിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി
പഴയങ്ങാടി : പഴയങ്ങാടി ബസ്റ്റാൻഡിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി. ബസ്റ്റാൻഡിൽ പ്രവേശിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ബസ്സിന് ഇടിച്ചാണ് നിന്നത്. യാത്രക്കാർ ബസിന് വേണ്ടി കാത്തിരിക്കുന്ന ഭാഗത്തേക്കാണ് കാർ ഇടിച്ചു കയറിയത്. കാർ വരുന്നത് കണ്ട യാത്രക്കാർ ഓടി മാറിയത് കാരണം. തല നാരിഴക്കാണ് അപകടമില്ലാതെ രക്ഷപ്പെത്. കാർ ഓടിച്ച ആൾ മദ്യലഹരിയിൽ ആയിരുന്നു. പഴയങ്ങാടി പോലീസ് അപകട സ്ഥലത്തെത്തി കാറോടിച്ച ആളെയും കാറിൽ ഉണ്ടായിരുന്ന മറ്റൊരാളെയും കാറും കസ്റ്റഡിയിലെടുത്തു.