പഴയങ്ങാടി രാമപുരത്ത് ടാങ്കർ ലോറിയിൽ കൊണ്ട് പോകുകയായിരുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡ് ലീക്കായി
പഴയങ്ങാടി : പഴയങ്ങാടി രാമപുരത്ത് ടാങ്കർ ലോറിയിൽ കൊണ്ട് പോകുകയായിരുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡ് ലീക്കായി. വൈകിട്ട് 6മണിയോടെയാണ് സംഭവം. ടാങ്കർ ലോറി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മംഗലാപുരത്ത് നിന്ന് ഏറണാകുളത്തേക്ക് ടാങ്കർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡാണ് ടാങ്കർ ലോറിയുടെ വാൾവ് ലീക്ക് ആയതിനെ തുടർന്ന് ചോർന്നത്. കൊത്തി കുഴിച്ച പാറക്ക് സമീപമാണ് സംഭവം നടന്നത്.
ചോർച്ച ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡ്രൈവർ ടാങ്കർ ലോറി സമീപത്തെ പറമ്പിലേക്ക് മാറ്റിയിട്ടു. തുടർന്ന് പയ്യനൂരിൽ നിന്ന് ഫയർഫോഴ്സും പരിയാരം പോലീസും സ്ഥലത്ത് എത്തി.ഭയപ്പെടാൻ ഇല്ലെന്നും മംഗലാപുരത്ത് നിന്ന് വിദഗ്ദർ എത്തി ലോറിയിലെ ഹൈഡ്രോക്ലോറിക്ക് ആസിഡ്മറ്റൊരു ലോറിയിലേക്ക് മാറ്റുമെന്ന് പയ്യന്നൂർ ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ്സ്റ്റേഷൻ ഓഫീസർ സിപി ഗോഗുൽദാസ് പറഞ്ഞു. സീനിയർ ഫയർ ഓഫീസർ സജീ വൻ, ജിജേഷ് രാജഗോപാൽ, പി രാമചന്ദ്രൻ, ടി കെ സനീഷ്. പരിയാരം എസ്സ് ഐ എം പി രാഘവൻ, സി പുരുഷോത്തമൻ എന്നിവർ സ്ഥലത്ത് എത്തായിരുന്നു. ടാങ്കറിൽ നിന്നും ഹൈഡ്രോക്ലോറിക്ക് ആസിഡ് ചോർന്നു എന്ന വാർത്ത അറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് എത്തിയിരുന്നു.