തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
തലശ്ശേരി : തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. തലായി ഹാർബറിന് സമീപത്ത് നിന്നുമാണ് കോസ്റ്റൽ പോലീസ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞു. കൊടുവള്ളി പഴയപാലത്തിന് സമീപത്തെ കെ സുരേഷ് കുമാർ (62) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് കൊടുവള്ളി പാലത്തില്‍ നിന്നും ആളുകൾ നോക്കി നിൽക്കവെ സുരേഷ് കുമാർ പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടുന്നത് കണ്ട സമീപത്തെ മത്സ്യതൊഴിലാളി ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ഉടന്‍ തന്നെ വിവരം ഫയര്‍ ഫോഴ്സിനെയും പോലിസിനെയും അറിയിക്കുകയും ചെയ്തത്.