പഴയങ്ങാടി എരിപുരത്ത് റോഡരികിലെ താഴ്ച വാഹനകാൽനട യാത്രക്കാർക്ക് അപകടഭീഷണിയാവുന്നു
പഴയങ്ങാടി : പഴയങ്ങാടി എരിപുരത്ത് റോഡരികിലെ താഴ്ച വാഹനകാൽനട യാത്രക്കാർക്ക് അപകടഭീഷണിയാവുന്നു. ഒരാഴ്ചക്കിടെ 3 വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. മഴവെള്ളം കുത്തിയൊഴുകിയതിനെ തുടർന്നാണ് റോഡരികിൽ കുഴി രൂപപ്പെട്ടത്.
പഴയങ്ങാടി എരിപുരത്ത് 100 മീറ്റരോളം ദൂരത്തിൽ റോഡിരികിലെ മണ്ണും കല്ലും കുത്തിയൊഴുകി പോയ അവസ്ഥയാണ്. ഏറെ തിരക്കുള്ള സ്ഥമാണ് ഇത്.ഹോസ്പിറ്റൽ, ബാങ്ക് തുടങ്ങിയവ ഉള്ളതിനാൽ നിരവധി പേർ എത്തുന്ന സ്ഥലം കൂടിയാണിത്. തൊട്ടടുത്ത് സ്കൂൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് നടന്ന് പോകാനും ആവുന്നില്ല. വിവിധ ആവിശ്യങ്ങൾക്കായ് എത്തുന്നവർ വാഹനം റോഡിൽ നിർത്തേണ്ട അവസ്ഥയാണ്. റോഡരികിൽ നിർത്താൻ ശ്രമിച്ചാൽ അപകടത്തിൽ പെടുന്നതും പതിവാണ്. ഒരാഴ്ചകിടെ 3 വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടത്.ഏറെ പരിശ്രമിച്ചാണ് പല വാഹനങ്ങളും ഇവിടെ നിന്നും റോഡിലേക്ക് കയറ്റാറുള്ളത്. റോഡിരികിലെ താഴ്ചയും റോഡിലെ വാഹനവും കടന്ന് ഏറെ പ്രയാസപ്വട്ടാണ് വിധര്ഥികൾ അടക്കം നടന്നു പോകുന്നത്. എം എൽ എ ഫണ്ട് ഉപയോഗിച്ച് ബോയ്സ് ഹൈസ്കൂൾ വരെ താഴെ പള്ളി വരെ നിലവിൽ ഇന്റെര്ലോക്ക് സ്ഥാപിച്ചിട്ടുണ്ട്. പഴയങ്ങാടി വരെ ഒരു നടപ്പാത ഒരുക്കുകയാണെങ്കിൽ അത് ജനങ്ങൾക്ക് ഏറെ ഉപകാരം ആയിരിക്കും.