ഗതാഗതക്കുരുക്ക്; പഴയങ്ങാടി പാലം മുതൽ എരിപുരം വരെ നീളുന്നു വാഹനങ്ങളുടെ നീണ്ട നിര
പഴയങ്ങാടി : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പഴയങ്ങാടി പട്ടണം. പഴയങ്ങാടി പാലം മുതൽ എരിപുരം വരെ നീളുന്നു വാഹനങ്ങളുടെ നീണ്ട നിര. റോഡരികിലെ അനധികൃത കച്ചവടങ്ങളും അനധികൃത പാർക്കിങ്ങും ഗതാഗത ഗുരുക്കിന് കാരണമാകുന്നതായി നാട്ടുകാരുടെ ആക്ഷേപം. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. മണിക്കൂറുകളോളം വാഹനങ്ങൾ ഗതാഗത കുരുക്കിൽ പെടുകയാണ്. എരിപുരം, പഴയങ്ങാടി ടൗൺ, പഴയ ബസ്റ്റാൻഡ് പരിസരം എന്നിവിടങ്ങളി ലെല്ലാം റോഡരികിൽ അലക്ഷ്യമായി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗത ക്കുരുക്കിന് പ്രധാന കാരണം. അനധികൃത വിൽപ്പന ശാലകളും വർദ്ധിച്ചു. സ്വകാര്യ കാറുകളും മറ്റും രാവിലെ മുതൽ വൈകുന്നേരം വരെ കെഎസ് ടി പി റോഡിൽ പാർക്ക് ചെയ്യുന്നതും കാണാം. ഇത്തരക്കാർ ക്കെതിരെ യാതൊരു നടപടിയും പോലീസിന്റെയൊമറ്റ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ദേശീയ പാതയിലൂടെ കടന്ന് പോകേണ്ട ടാങ്കർ ലോറികളും ചരക്ക് വാഹനങ്ങളും പഴയങ്ങാടി വഴി കടന്ന് പോകുന്നത് ഗതാഗത കുരുകിന് കാരണമാകുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ ട്രാഫിക് പോലീസിനെ നിയമിക്കണം എന്നും നാട്ടുകാർ ന്നവയപ്പെടുന്നു.