പഴയങ്ങാടി രാമപുരം പഴയ പാലത്തിനു മുകളിൽ വാഹന അപകടം; ഡ്രൈവർക്കും സഹായിക്കും പരിക്ക്
പഴയങ്ങാടി : പഴയങ്ങാടി രാമപുരം പഴയ പാലത്തിനു മുകളിൽ വാഹന അപകടം. നിയന്ത്രണം വിട്ട ലോറി പാലത്തിൻ്റെ കൈവരിയിൽ തട്ടിമറിയുകയായിരുന്നു. ശനിയാഴ്ച്ച പുലർച്ചയോടെയാണ് അപകടം നടന്നത്. ലോറി ഡ്രൈവർക്കും സഹായിക്കും പരിക്ക്.
കൊച്ചിയിൽ നിന്ന് മരവുമായി മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന മഹാരാഷ്ട്രാ സ്വദേശികളായ രാം സിംങ്ങ് , വിക്ട്ടൽ സിംങ്ങ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി. പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണം വിട്ടു മുന്നോട്ട് നീങ്ങിയ ലോറി മറിയുകയായിരുന്നു.ലോറിയുടെ എഞ്ചിൻഭാഗം പൂർണ്ണമായും തകർന്നു. ഈ ഭാഗത്ത് റോഡിൽ അപകടം പതിവ് കാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. മുന്നറിയിപ്പ് ബോർഡുകൾ വെക്കാത്തതും സിഗ്നൽ ഡിസ്റ്റം ഇല്ലാത്തതും കയറ്റിറക്കത്തിൽ വാഹനങ്ങളുടെ അമിതവേഗതയും അപകടത്തിന് കാരണമാകുന്നു. ഇതു വഴിയുള്ള വാഹന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവിശ്യവും ശക്തമാണ്. അപകടത്തെ തുടർന്ന് ഗതാഗത കുരുക്കും അനുഭവപ്പെട്ടു. പരിയാരം പോലിസ് സ്ഥലത്ത് എത്തിയിരുന്നു