കേരളത്തില്‍ കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാക്കും; ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം : കേരളത്തില്‍ കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മധ്യ ബംഗാള്‍ ഉള്‍ക്കടലിനും വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമർദ്ദം മറ്റന്നാളോടെ വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ വടക്കൻ ഒഡിഷ ബംഗ്ലാദേശ് തീരത്തിന് സമീപത്തായി തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 3 – 4 ദിവസങ്ങളില്‍ പശ്ചിമ ബംഗാളിലും വടക്കൻ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. വരുംദിവസങ്ങളില്‍ വ്യാപക മഴ തുടരുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൊവ്വാഴ്ചവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.