ചെങ്ങളായി സ്വദേശിനി ഡോ. രശ്മി ജെ.കെ.ബാബുവിന് പി.എച്ച്.ഡി
ചെങ്ങളായി:ചെങ്ങളായി സ്വദേശിനി ഡോ. രശ്മി ജെ.കെ.ബാബുവിന് പി.എച്ച്.ഡി.മാനവ വിഭവശേഷി മാനേജ്മെന്റ് വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഡോ. രശ്മി ജെ. കെ. ബാബുവിന് പി.എച്ച്.ഡി ബിരുദം ലഭിച്ചത് .മാനവ വിഭവശേഷി മാനേജ്മെന്റ് മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് സർവകലാശാല പി.എച്ച്.ഡി ബിരുദം സമ്മാനിച്ചത്.രാജ്യത്തെ പ്രമുഖ കാമ്പസ് ഗവേഷണ സർവകലാശാലകളിലൊന്നായ അമൃത വിശ്വവിദ്യാപീഠത്തിന്റെ മൈസൂരു ക്യാമ്പസിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ശ്രീകണ്ഠപുരത്തെ കേരളവിഷൻ കേബിൾ ടി വി ഓപ്പറേറ്റർ ജയകൃഷ്ണ ബാബുവിന്റെയും സുധീനാ കുമാരിയുടെയും മകളാണ്.ഷാലിൻ പ്രകാശാണ് ഭർത്താവ്