
പിലാത്തറ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് താൽക്കാലികമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചു
പിലാത്തറ : പിലാത്തറ വിളയാങ്കോട് ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് താൽക്കാലികമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചു. കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.