ടി20 ലോകകപ്പ്; കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
2024 ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ടൂര്‍ണമെന്റില്‍ ഉടനീളം പുലര്‍ത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാന്‍ ടീം ഇന്ത്യയ്ക്ക് സാധിച്ചു. രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദനമാകും. ഈ സന്തോഷത്തില്‍ ഹൃദയപൂര്‍വ്വം പങ്കു ചേരുന്നുവെന്ന് പിണറായി പറഞ്ഞു.