കൂടുതൽ ജനപിന്തുണയോടെ എൽഡിഎഫ് കരുത്തോടെ കേരളത്തിൽ തിരിച്ചുവരും.പിണറായി വിജയൻ.
കണ്ണൂർ: കൂടുതൽ ജനപിന്തുണയോടെ എൽഡിഎഫ് കരുത്തോടെ കേരളത്തിൽ തിരിച്ചുവരുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇത്തരം ഒരുപാട് ഘട്ടങ്ങൾ തരണം ചെയ്തതാണ്. പരാജയം സിപിഐ എമ്മിന്റെയോ എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. എൽഡിഎഫ് കരുത്തോടെ തിരിച്ചുവരും. അതിനായി ചിട്ടയോടെ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ ഒരു ഭരണമാറ്റം വേണമെന്നാണ് ജനങ്ങൾ വിധിയെഴുതിയത്. ജനവിധി പൂർണമായും അംഗീകരിക്കുന്നു. നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. ആ വികസന പദ്ധതികൾക്ക് തുടർച്ച വേണം. തുടർ പ്രവർത്തനങ്ങൾ യുഡിഎഫ് സർക്കാർ നടപ്പാക്കണം. എൽഡിഎഫ് ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അതിനെയെല്ലാം അതിശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.