പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവും ഇടതുസർക്കാരും തമ്മിൽ ഒത്തുകളി നടന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവും ഇടതുസർക്കാരും തമ്മിൽ ഒത്തുകളി നടന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതി വേണ്ടെന്ന് വയ്ക്കാൻ ഇടതുസർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടില്ല. പകരം പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം വാങ്ങിയിട്ടുണ്ടെന്നും അതുകൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകും. പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ കേരളം അതില്‍ പങ്കാളിയാണ്. കരിക്കുലം നിശ്ചയിക്കുന്നതിലും സ്കൂളുകളെ തിരഞ്ഞെടുക്കുന്നതിലും കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല. ഇത് പരിശോധിക്കാന്‍ വിദ്യാഭ്യാസമന്ത്രി കണ്‍വീനറായി നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.പിഎം ശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇടതു സര്‍ക്കാരാണ് കരാര്‍ ഒപ്പിട്ടു പണം വാങ്ങിയത്. ധനകാര്യ വകുപ്പിന്റെ വരെ ക്ലിയറന്‍സ് വാങ്ങിയാണ് കരാറില്‍ ഒപ്പുവച്ചത്. പക്ഷേ, സർക്കാരിനുള്ള അവകാശങ്ങൾ ബലികഴിക്കാതെ എന്തുചെയ്യാൻ പറ്റുമെന്നാണ് ഞങ്ങൾ പരിശോധിക്കുന്നത്.സർക്കാരിന് പദ്ധതിയിൽ ആശയപരമായ എതിർപ്പുണ്ട്. കരിക്കുലം ഫ്രീഡത്തിൽ കേന്ദ്രം ഇടപെടരുത്. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് നൽകണം എന്നീ കാര്യങ്ങൾ സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. ഇത് കേന്ദ്രത്തെ അറിയിക്കും. മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടിൽ നിർത്തിയാണ് അന്നത്തെ സർക്കാർ പിഎംശ്രീയിൽ ഒപ്പുവെച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.