പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്
തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്. ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്നാണ് യുഡിഎപ് നിലപാട്. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ തീരുമാനിക്കും. കേന്ദ്ര ഫണ്ട് വാങ്ങാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നാണ് വിവരം. അതേ സമയം സര്‍ക്കാരിനെ വിമര്‍ശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വ ശിവൻകുട്ടി രംഗത്തെത്തി. കഴിഞ്ഞ സര്‍ക്കാര്‍ പി എം ശ്രീയുമായി മുന്നോട്ട് പോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ശിവൻകുട്ടി അക്കാദമിക കാര്യങ്ങളിൽ കേന്ദ്രം പറയുന്ന എല്ലാക്കാര്യങ്ങളും നടപ്പാക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.