ഡേറ്റിങ് ആപ്പിലൂടെ പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ
കൊച്ചി : ഡേറ്റിങ് ആപ്പിലൂടെ പതിനാറുകാ രനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി യ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. ചെങ്ങന്നൂർ സ്വദേശി അബ്ദുൾ കലാം ആസാദാണ് (67) എളമക്കര പൊലീസിന്റെ പിടിയിലായത്. പതിനാറുകാരനെ ഇടപ്പള്ളിയിലും എറണാകുളം നോർത്തി ലും വച്ചാണ് ഇയാൾ പീഡിപ്പിച്ചത്. ഓൺലൈൻ ചാറ്റിങ്ങിലൂടെയാണ് ഇയാൾ ചങ്ങാത്തത്തിലായത്. തുടർന്ന് നോർത്ത് റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ പതിനാറുകാരനെ കാറിലെത്തി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. എളമക്കര സിഐ കെ ബി ഹരികൃഷണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ചെങ്ങന്നൂരിൽനിന്ന് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.