വീണ്ടും കഞ്ചാവ് വേട്ട; 550 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
തളിപ്പറമ്പ : 550 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ കാഞ്ഞിരങ്ങട് സ്വദേശി രാജുവിനെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എബി തോമസും സംഘവും പിടി കൂടിയത്. തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയി ലാണ് തളിപ്പറമ്പ ടൗൺ ഭാഗത്ത് വച്ച് 550 ഗ്രാം ഉണക്ക കഞ്ചാവുമായി രാജു പാടിയിലായത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം മനോഹരൻ വി. വി പ്രിവന്റ്റീവ് ഓഫീസർ മാരായ ഇബ്രാഹിം ഖലീൽ , ഫെമിൻ, മുഹമ്മദ് ഹാരിസ് എന്നിവരും ഉണ്ടായിരുന്നു കഴിഞ്ഞ ദിവസമാണ് 820ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്