പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ തളിപ്പറമ്പിലെ വ്യാപാരി അറസ്റ്റിൽ
തളിപ്പറമ്പ് : പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ തളിപ്പറമ്പിലെ വ്യാപാരി അറസ്റ്റിൽ. തളിപ്പറമ്പ് മാർക്കറ്റിൽ തൈരും, സ്റ്റേഷനറി സാധനങ്ങളും വിൽപ്പന നടത്തുന്ന കെ.വി മധുസൂതനനെ (54) യാണ് ഇൻസ്പെക്ടർ പി. ബാബുമോൻ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ പത്തിനാണ് കേസിനാ സ്പദമായ സംഭവം.