മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പിപി തങ്കച്ചൻ അന്തരിച്ചു
കൊച്ചി : മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു. മുൻ മന്ത്രിയും കേരള നിയമസഭ സ്പീക്കറുമായിരുന്നു. കെപിസിസി പ്രസിഡൻ്റും യുഡിഎഫ് കണ്‍വീനറുമായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭാംഗമായിരുന്നു. എകെ ആൻ്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നിയമസഭാ സ്പീക്കറായി പ്രവർത്തിച്ചത്.
പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് നാലുതവണ എംഎൽഎയായ പിപി തങ്കച്ചൻ കോൺഗ്രസിലെ സമുന്നത നേതാക്കൻമാരിൽ ഒരാളായിരുന്നു. നിയമസഭാ സ്പീക്കർ, മന്ത്രി, യുഡിഎഫ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1982-ലെ തിരഞ്ഞെടുപ്പി ലാണ് ആദ്യമായി പി.പി തങ്കച്ചൻ നിയമസഭയിൽ എത്തുന്നത്്. 2004-ൽ കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിച്ചിട്ടുണ്ട്. 1977 മുൽ 1989 വരെ എറണാകുളം ഡിസിസി പ്രസിഡന്റായി ചുമതല വഹിച്ചിട്ടുണ്ട്.