ഹൊറർ കോമഡി എന്റർടെയ്നർ ‘പ്രകമ്പനം’ ജനുവരി 30ന് തിയേറ്ററുകളിൽ എത്തും
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നർ ‘പ്രകമ്പനം’ ജനുവരി 30ന് തിയേറ്ററുകളിൽ എത്തും. യുവതലമുറയെ ലക്ഷ്യമാക്കി ഒരുക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് ചിത്രം. നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന പോലെ തന്നെ, ഹാസ്യവും ഹൊററും ചേർന്ന വ്യത്യസ്തമായ അനുഭവമായിരി ക്കും ‘പ്രകമ്പനം’ പ്രേക്ഷകർക്ക് നൽകുക എന്ന പ്രതീക്ഷയാണ് അണിയറപ്രവർത്ത കർ പങ്കുവയ്ക്കുന്നത്.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് ‘പ്രകമ്പനം’ അവതരിപ്പിക്കു ന്നത്. ‘നദികളിൽ സുന്ദരി’ എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്: വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിജിത്ത് സുരേഷ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയാണ് ‘പ്രകമ്പനം’. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക.