തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ
തളിപ്പറമ്പ : തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. കുന്നിടിച്ച ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മാണം പുരോഗമിക്കുന്നതിനിടെ യാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ദേശീയപാതാ പ്രവൃത്തി നടക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞത്. അപകടത്തിൽ ആർക്കും പരുക്കില്ല.