ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാഗയുടെ മൊഴി വിശ്വാസയോഗ്യമെന്ന് പൊലീസ് നിഗമനം
കൊച്ചി : ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ നടി പ്രയാഗയുടെ മൊഴി വിശ്വാസയോഗ്യമെന്ന് പൊലീസ് നിഗമനം. പ്രയാഗയുടെ മൊഴി വിശ്വാസത്തിലെ ടുത്തതായി പൊലീസ്. ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഹോട്ടലില്‍ പോയത് ശ്രീനാഥ് ഭാസിയും ഫ്ളാറ്റിലുള്ള സുഹൃത്തുക്കളും ചേര്‍ന്നുവെന്നാണ് പ്രയാഗ മാര്‍ട്ടിന്റെ മൊഴി.
അതേസമയം ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കും. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാല്‍ ഇരുവരെയും വീണ്ടും വിളിപ്പിക്കും. ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളില്‍ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.