കണ്ണൂർ ചെറുപുഴയിൽ കുടുംബ വഴക്കിനെ തുടർന്നു ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
ചെറുപുഴ : കുടുംബ വഴക്കിനെ തുടർന്നു ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിലിലെ പനംകുന്നിൽ ശ്രീധരൻ (60) ആണു ഭാര്യ സുനിതയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇന്നു പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശ്രീധരൻ മരിച്ചു. സുനിത പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.