പെരുന്നാൾ ദിനത്തിൽ വൃക്ഷ ചെടി തൈകൾ വിതരണം ചെയ്തും നട്ട് പിടിപ്പിച്ചും കെ എം സി സി ഖത്തർ കണ്ണൂർ ജില്ല
ഖത്തർ : ലോക പരിസ്ഥിതി ദിനത്തോടനു ബന്ധിച്ച് കെ എം സി സി ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഡേയ്സ് ഭഗമായി വൃക്ഷ – ചെടി തൈകൾ വിതരണം ചെയ്തു. പരിപാടിയുടെ ഔപചാരികമായ ഉൽഘാടനം കെ എം സി സി ഓഫീസ് കോമ്പൗണ്ടിൽ വൃക്ഷ തൈ നട്ട് കൊണ്ട് സംസ്ഥാന ജനറൽ സിക്രട്ടറി സലീം നാലകത്തും ഉപദേശക സമിതി വൈസ് ചെയർമാൻ പി വി മുഹമ്മദ് മൗലവിയും ചേർന്ന് നിർവ്വഹിച്ചു. ഖത്തറിലെ നൂറോളം വീടുകളിലേക്ക് വൃക്ഷ – ചെടി തൈകൾ വിതരണം ചെയ്തു.