മഹാത്യാഗത്തിന്റെ ഓർമകളിൽ മുസ്ലിം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും
തിരുവനന്തപുരം : വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷത്തില്‍. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തി ന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്കാരവും പ്രത്യേക ഖുതുബയും (പ്രസംഗം) നടക്കും. തുടര്‍ന്ന് പരസ്പരം ആശംസകള്‍ കൈമാറി പെരുന്നാള്‍ പരസ്പര സ്നേഹത്തിന്റെ ആഘോഷമാക്കുകയും ചെയ്യും.
പള്ളികളിലാണ് ഇത്തവണ പെരുന്നാള്‍ നമസ്കാരമേറെയും. നമസ്കാരം കഴിഞ്ഞ് വിശ്വാസികള്‍ ബലികര്‍മങ്ങള്‍ ക്കായി പോവും. പള്ളികള്‍ കേന്ദ്രീകരിച്ചും അല്ലാതെയും ബലികര്‍മങ്ങളും ബലി മാംസവിതരണവും നടക്കും. എല്ലാ തവണത്തെയും പോലെ പെരുന്നാളിന്റെ തിരക്കിലായിരുന്നു വ്യാപാരസ്ഥാപന ങ്ങള്. ഹജ്ജ് തീര്‍ഥാടനം സുപ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. മിനായില്‍ ജംറയ്ക്കു നേരെയുള്ള ആദ്യ കല്ലേറു കര്‍മം തീര്‍ഥാടകര്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന്, മക്കയിലെത്തി ബലിയര്‍പ്പണം, തലമുണ്ഡനം, പ്രദക്ഷിണം, പ്രയാണം എന്നിവയും നിര്‍വഹിച്ചതോടെ ഹജ്ജിന് അര്‍ധ വിരാമമായി. പിന്നീട്, പുതുവസ്ത്രമണിഞ്ഞ് തീര്‍ഥാടകര്‍ പെരുന്നാള്‍ ആഘോഷിച്ചു. തിരികെ മിനായിലെത്തി ഇന്നും നാളെയും അവിടെ താമസിച്ച് കല്ലേറു കര്‍മം പൂര്‍ത്തിയാക്കു കയും ചെയ്യും. അതിനു ശേഷം മക്ക ഹറം പളളിയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജിനു സമാപനമാകും