കെഎംസിസി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി ശൈഖുന മാണിയൂർ ഉസ്താദ് പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു
കെഎംസിസി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി ശൈഖുന മാണിയൂർ ഉസ്താദ് പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. കെഎംസിസി ഹാളിൽ വെച്ച് നടന്ന പ്രാർത്ഥന സദസ്സിൽ. ആക്ടിംഗ് പ്രസിഡണ്ട് നൗഷാദ് മാങ്കടവ് അധ്യക്ഷത വഹിച്ചു.റഹീസ് പെരുമ്പ, നാസർ കൈതക്കാട്,ഹാഫിസ് റഹ്മാൻ ഹുദവി, ദാവൂദ് തണ്ടപ്പുറം എന്നിവർ സംസാരിച്ചു. ഷമീർ അസ്ഹരി പ്രാർഥന നടത്തി.സയ്യിദ് ഷഹബാസ് തങ്ങൾ സ്വാഗതവും ഹാഷിം മട്ടന്നൂർ നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട നോർത്ത് കുപ്പം ശാഖ മുസ്ലിം ലീഗ് ജനറൽ സി ഉമ്മർ കുട്ടി , ആയിഷ പി എം (ഇരിക്കൂർ ) പൊയിൽ മായൻ കുട്ടി ഹാജി തുടങ്ങിവർക്ക് വേണ്ടിയും പ്രാർഥന നടത്തി.