രാഹുൽ ഗാന്ധിക്കെതിരായ ‘മയക്കുമരുന്ന് താണ്ഡവം’ പരാമർശത്തിൽ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്,
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ‘മയക്കുമരുന്ന് താണ്ഡവം’ പരാമർശത്തിൽ ബി ജെ പി കൗൺസിലർ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്. പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാറാണ് വക്കീൽ നോട്ടീസ് അയച്ചത്. ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്. രാഹുല് ഗാന്ധി രാജ്യതലസ്ഥാനത്ത് കാണിക്കുന്നത് താണ്ഡവമല്ലെന്നും മയക്കുമരുന്ന് ഉള്ളില് ചെല്ലുമ്പോഴുള്ള വെപ്രാളമാണന്നുമുള്ള പരാമർശമാണ് ശ്രീലേഖ നേരത്തെ നടത്തിയത്. ഇതിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിവാദത്തിൽ ശ്രീലേഖയെ ബി ജെ പി സംസ്ഥാന നേതൃത്വം പിന്തുണച്ചിട്ടില്ല.