
ഇന്ന് ഒമ്പതു ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; 8 ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം : ഒമ്പതു ജില്ലകളിൽ തിങ്കളാഴ്ച ശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ ‘കള്ളക്കടൽ’ പ്രതിഭാസത്തിനും, ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.13വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി.