കനത്ത മഴ; പത്തു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, എറണാകുളം, കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, പത്തനംത്തിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ഇടുക്കിയില്‍ അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചത്. കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബി എസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, മദ്രസ, കിന്ഡര്ഗാര്ട്ടന് എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷന് സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മഴ തുടരുന്ന സാഹചര്യത്തിലാണ് എറണാകുളം ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്വകാര്യ ട്യൂഷ9 സെന്ററുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.