മഴക്കെടുതിയിൽ ദുരിതമനുഭവിച്ചവരെ വ്യാപാരി നേതാക്കൾ സന്ദർശിച്ചു
തളിപ്പറമ്പ് :കഴിഞ്ഞദിവസം കർണാടക അതിർത്തിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലും അതുപോലെ ഒരുപാട് പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിൽ പട്ടണങ്ങളും പാലങ്ങളും വ്യാപാരസ്ഥാപനങ്ങളും വീടുകളും കെട്ടിടങ്ങളും വെള്ളത്തിൽ അകപ്പെട്ട പ്രകൃതി ക്ഷോഭം കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിയിട്ടുണ്ട് കുപ്പം പാലത്തിന് സമീപം വ്യാപാരം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പരിധിയിൽപ്പെട്ട കുപ്പത്തെ വ്യാപാര സ്ഥാപനങ്ങളിലും വ്യാപാരികളെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ എസ്.റിയാസ്,വി. താജുദ്ദീൻ,കെ.അയ്യൂബ് അബ്ദുറഹിമാൻ സോണി, സിപി. ഷൗക്കത്തലി,കെ.അബൂട്ടി കുപ്പം എന്നിവർ സന്ദർശിച്ചു. കുപ്പം പാലം പണിയുമായി ബന്ധപ്പെട്ട് കുപ്പം പുഴയിൽ അടിഞ്ഞു കിടക്കുന്ന മണ്ണ് ഇതുവരെ നീക്കം ചെയ്തിട്ടില്ല നേരത്തെ പണി നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മർച്ചന്റ് അസോസിയേഷൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒന്നര അടിയോളം മണ്ണ് അവിടെ നിന്നും നീക്കം ചെയ്തിരുന്നു ഇപ്പോഴും മൂന്നടിയോളം മണ്ണ് പുഴയിൽ മാറ്റാതെ കിടക്കുന്നത് പുഴയിൽ നിന്നുള്ള വെള്ളം റോഡിലും വ്യാപാരസ്ഥാപനങ്ങളിലും കൂടുതലായി കയറാൻ കാരണമായി. എത്രയും പെട്ടെന്ന് തന്നെ പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് വേണ്ട നടപടി ക്രമങ്ങൾ അധികൃതർ നടത്തണമെന്ന് മർച്ചൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു