കനത്ത വേനലിൽ ആശ്വാസമായി കണ്ണൂർ ടൗൺ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴയെത്തി
കണ്ണൂർ : കനത്ത വേനലിൽ ആശ്വാസമായി കണ്ണൂർ ടൗൺ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴയെത്തി. ചെറുപുഴയിൽ സാമാന്യം നല്ല തോതിൽ തന്നെ മഴ ലഭിച്ചു. മഴയെത്തുടർന്ന്, ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പാനൂരിലും കതിരൂരിലും കൂത്തുപറമ്പിലും നല്ല മഴ കിട്ടി. മട്ടന്നൂർ, ചിറ്റാരിപ്പറമ്പ്, ഇരിട്ടി, എടൂർ, ശ്രീകണ്ഠപുരം മേഖലകളിൽ ചെറിയ ചാറ്റൽമഴയാണു ലഭിച്ചത്.