സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ അലർട്ടുകൾ ഇല്ലെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കോ നേരിയ മഴയ്ക്കൊ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.