ഡ്യൂറന്റ് കപ്പില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി; എതിരില്ലാത്ത ഒരു ഗോളിന് ബംഗളൂരുവിന് വിജയം
ഡ്യൂറന്റ് കപ്പില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബംഗളൂരുവിനോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിന്റെ വിജയം. ബംഗളൂരുവിന് വേണ്ടി പെരേര ഡയസാണ് ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിലായിരുന്നു ഈ നേട്ടം. തോണ്ണൂറ്റിയഞ്ചാം മിനിറ്റിലായിരുന്നു ബംഗലൂരുവിനെ ജയം തേടിയെത്തിയത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പര്‍ സോം കുമാറിന് പരിക്ക് പറ്റിയത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. പിന്നീട് സച്ചിനായിരുന്നു ഗോള്‍ വല കാത്തത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സിനെ തേടി എത്തിയിരുന്നു.എന്നാല്‍ വലകുലുക്കാന്‍ ആര്‍ക്കുമായില്ല.