സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപ്നും മുകളിലായി ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നുണ്ടെന്നും കാലാവസ്താ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ശക്തി കൂടിയ ന്യൂനമർദ്ദം തുടരുകയാണ്. ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഒക്ടോബർ 25-ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും ഒക്ടോബർ 26-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി കൂടുതൽ ശക്തിപ്രാപിച്ച് ഒക്ടോബർ 28-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാനും സാധ്യതയുണ്ട്