കണ്ണൂർ സർവകലാശാല സ്റ്റുഡൻറ് സർവീസസ് ഡയറക്ടർ ആയി ഡോ.ജിഷ.പി.വി. ചുമതലയേറ്റു
കണ്ണൂർ:കണ്ണൂർ സർവകലാശാല ഡയറക്ടർ ഓഫ് സ്റ്റുഡൻറ് സർവീസസ് ആയി കാഞ്ഞങ്ങാട് നെഹ്റു ആർട്സ് & സയൻസ് കോളേജിലെ കോമേഴ്സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ.ജിഷ.പി.വി. ചുമതലയേറ്റു. നെഹ്റു ആർട്സ് & സയൻസ് കോളേജിലെ കോമേഴ്സ് വിഭാഗം മേധാവിയായി അഞ്ച് വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. 2016-19 കാലയളവിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയും പ്രവർത്തിച്ചിട്ടുണ്ട്..കെ രാമകൃഷ്ണൻ ആണ് ഭർത്താവ്. എൻജിനീയറിങ് വിദ്യാർത്ഥിയായ കൃഷ്ണജിത്ത്, സ്കൂൾ വിദ്യാർത്ഥിയായ റിതുൽ കൃഷ്ണൻ എന്നിവർ മക്കൾ ആണ്. നീലേശ്വരം പുതുകൈയിലെ താലത്തിൽ ബാലൻ നായരുടെയും ശകുന്തളയുടെയും മകളാണ് ഡോ.ജിഷ.പി.വി.