ജൂണിലെ റേഷൻ ഇന്നു കൂടി; നാലു ദിവസം കട തുറക്കില്ല
തിരുവനന്തപുരം : ജൂലൈ 8,9 തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചതോടെ ഫലത്തിൽ ആറാം തീയതി മുതൽ ഒമ്പതാം തീയതി വരെ റേഷൻ വിതരണം നിലക്കും. ഇ-പോസ് സർവർ തകരാറിനെ തുടർന്ന് ജൂണിലെ റേഷൻ വിതരണം ജൂലൈ അഞ്ചുവരെ നീട്ടിയിരുന്നു. ഇതോടെ സ്റ്റോക്ക് തിട്ടപ്പെടുത്താൻ അനുവദിച്ചിട്ടുള്ള അവധി, ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ ഒന്നിനു പകരം ജൂലൈ ആറായി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഞായറാഴ്ച പൊതു അവധിയാണ്.