ഇതിഹാസ മെക്സിക്കൻ റെസ്റ്റ്ലർ റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
വേൾഡ് റസ്ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ല്യുഡബ്ല്യുഇ) സൂപ്പർതാരം റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനും പ്രശസ്ത താരവുമായ റേ മിസ്റ്റീരിയോ സീനിയർ (66) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. മിഗ്വേൽ ഏഞ്ചൽ ലോപ്പസ് ഡയസ് എന്നാണ് യഥാർഥ നാം. 2009ൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, 2023ലും മത്സരത്തിനായി കളത്തിലിറങ്ങിയിരുന്നു.
കുറഞ്ഞ കാലയളവിൽ റെസ്ലിങ്ങ് ആരാധകർക്കിടയിൽ സ്ഥാനം നേടിയ താരം ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായിരുന്നു. വേള്‍ഡ് റെസ്ലിങ്ങ് അസോസിയേഷന്, ലൂച്ച ലിബ്രെ എഎഎ വേള്‍ഡ്വൈഡ് ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്. മെക്സിക്കൻ റെസ്ലിങ്ങ് കമ്പനിയായ ലൂച്ച ലിബ്രെ എഎഎ വേൾഡ് വൈഡും സോഷ്യൽ മീഡിയയിലൂടെ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്