കണ്ണൂർ ജില്ല സ്കൂൾ പാചക തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം നടന്നു
കണ്ണൂർ : കണ്ണൂർ ജില്ല സ്കൂൾ പാചക തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്നു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. അധ്വാനഭാരം ലഘൂകീകരിക്കണമെന്നും വേതനം കൃത്യമായി ലഭ്യമാക്കണമെന്നും സമ്മേളനം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് എം പ്രകാശിനി അധ്യക്ഷത വഹിച്ചു. സി ഐ ടി യു നേതാക്കളായ ഇ സുർജിത് കുമാർ, കെ വി ദേവി, കെ അനിൽകുമാർ, സി രവീന്ദ്രൻ, ടി ശശി തുടങ്ങിയവർ സംസാരിച്ചു