എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല
കൊച്ചി : എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തേവര എസ്.എച്ച് സ്കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഇവരെ ഉടൻ പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.