ഉത്തർ പ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു; 30ലധികം പേർക്ക് പരിക്ക്
ലഖ്നോ : ഉത്തർ പ്രദേശിലെ ഉന്നാവോയിൽ ബസും പാലുമായി പോകുന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. 30ലധികം പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച പുലർച്ചെ ലഖ്നോ-ആഗ്ര എക്സ്പ്രസ് വേയിലായിരുന്നു അപകടം. ബിഹാറിലെ സീതാമർഹിയിൽനിന്ന് ഡൽഹിയിലേക്ക് പോകുന്ന ഡബിൾ ഡെക്കർ ബസ് ടാങ്കറിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ബീഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഡബിൾ ഡക്കർ ബസിന് പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരണെന്നാണ് വിവരം. കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി പേർ ബസിന് പുറത്തേക്ക് വീണെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.