സർ സയ്യിദ് കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റ് ആഡ്-ഓൺ കോഴ്സ്കണ്ണവം റേഞ്ച് ഫോറെസ്റ്റിൽ ഫീൽഡ് സ്റ്റഡി സംഘടിപ്പിച്ചു
തളിപ്പറമ്പ്: സർ സയ്യിദ് കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റ് ആഡ്-ഓൺ കോഴ്സ് “Bird Biology and Bird Watching” ന്റെ ഭാഗമായി കണ്ണവം റേഞ്ച് ഫോറെസ്റ്റിൽ ഫീൽഡ് സ്റ്റഡി സംഘടിപ്പിച്ചു. അഫ്സർ നായക് (Citizen Scientist, MARC) ന്റെ ഗൈഡൻസിൽ 2026 സെപ്റ്റംബർ 26 ശനിയാഴ്ച 18 പേർ കണ്ണവം ഫോറസ്റ്റ് സന്ദർശിച്ചു. കണ്ണവം വനമേഖലയിലെ വിവിധ പക്ഷികളെ നേരിട്ട് നിരീക്ഷിക്കുകയും അവയുടെ സ്വഭാവം, ആവാസവ്യവസ്ഥ, ഭക്ഷണരീതി, ശബ്ദങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കുവാനും സാധിച്ചു. ഫോറസ്റ്റ് ഓഫീസർ ജാസ്മിന്റെ നേതൃത്വലുള്ള ഓഫീസർമാർ വന മേഖലയിൽ അംഗങ്ങളെ അനുഗമിച് ജൈവവൈവിധ്യത്തെക്കുറിച്ചു വിവരങ്ങൾ നൽകി. സൂവോളജി വിഭാഗം മേധാവി ഡോ മുംതാസ് ടി എം വി, സ്റ്റുഡന്റസ് കോർഡിനേറ്റർ റഫീഹ, മൂന്നാം വർഷ വിദ്യാർത്ഥി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.