പോക്സോ കേസുകളിൽ സ്ഥിരം കുറ്റവാളിയായ സ്നേഹ മെർലിനെപിടികൂടാനാവാതെ പോലീസ്
കാസർഗോഡ് :പോക്സോ കേസുകളിൽ സ്ഥിരം കുറ്റവാളിയായ സ്നേഹ മെർലിനെതിരെ കാസർഗോഡ് മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് ഒന്നര മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. പ്രതിയെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ടെങ്കിലും, ഇവർ എവിടെയുണ്ടെന്ന് സൂചന പോലും ലഭിച്ചില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 16 വയസുകാരിയെയാണ് ഇത്തവണ സ്നേഹ മെർലിൻ അതിക്രമത്തിന് ഇരയാക്കിയത്. ഇതോടെ തളിപ്പറമ്പിലെ മൂന്ന് കേസുകൾക്ക് പുറമെ സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണിത്