ശ്രിലങ്കയും ഇന്ത്യയും ഏറ്റുമുട്ടുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും
ശ്രിലങ്കയും ഇന്ത്യയും ഏറ്റുമുട്ടുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ആദ്യ മത്സരം നടന്ന ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് തന്നെയാണ് രണ്ടാം മത്സരവും അരങ്ങേറുക. ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞതിനാൽ ഇരു ടീമുകൾക്കും രണ്ടാം മത്സരത്തിൽ വിജയം അനിവാര്യമാണ്. രണ്ടാം മത്സരത്തിന് തയ്യാറാകാവെ വമ്പൻ പണി കിട്ടിയിരിക്കുകയാണ് ശ്രിലങ്കക്ക്. ടീമിലെ സ്റ്റാർ സ്പിന്നർ വനിന്ദി ഹസരംഗ ശേഷിക്കുന്ന രണ്ട് മത്സരത്തിലും പങ്കെടുക്കാനാകില്ല. തുടയിലേറ്റ പരിക്കിനെ തുടർന്നാണ് താരം ഏകദിന പരമ്പരയിൽ നിന്നു പുറത്തായത്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിക്കൊണ്ട് മത്സരം സമനിലയിലാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ഹസരംഗക്ക് സാധിച്ചിട്ടുണ്ട്.