മാരക മയക്കുമരുന്നായ 11.507 ഗ്രാം എം.ഡി.എം.എയുമായി നാല് വടകര സ്വദേശികൾ തളിപ്പറമ്പില്‍ അറസ്റ്റിലായി
തളിപ്പറമ്പ : മാരക മയക്കുമരുന്നായ 11.507 ഗ്രാം എം.ഡി.എം.എയുമായി നാല് വടകര സ്വദേശികൾ തളിപ്പറമ്പില്‍ അറസ്റ്റിലായി. എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നഫ്നാസ്, ഇസ്മായിൽ, ശരത്ത്, മുഹമ്മദ് ഷാനിൽ എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന് കൊതേരി, എന്നിവരുടെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് പോലീസുമാണ് ഇവരെ പിടികൂടിയത്.