കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി; കാലിക്കറ്റും കണ്ണൂരും നേര്‍ക്ക് നേര്
കോഴിക്കോട് : സൂപ്പർലീഗ് കേരളയിലെ കരുത്തൻമാർ ഏറ്റുമുട്ടുന്ന നോർത്ത് മലബാർ ഡാർബി ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ലീഗ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ കാലിക്കറ്റ് എഫ്സിയും രണ്ടാംസ്ഥാന ക്കാരായ കണ്ണൂർ വോറിയേഴ്സ് എഫ്സിയുമാണ് ഇന്നു രാത്രി 7.30ന് ഏറ്റുമുട്ടുന്നത്. രണ്ടു ടീമുകൾക്കും 16 പോയിന്റു വീതമാണെങ്കിലും ഗോൾ ശരാശരി അനുസരിച്ചാണ് കാലിക്കറ്റ് മുന്നിലെത്തിയത്. ഇന്നത്തെ മത്സരത്തിലെ വിജയികൾ പട്ടികയിലെ ഒന്നാംസ്ഥാന ക്കാരെന്ന പകിട്ടുമായാണ് സെമിയിൽ കയറുക.