പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി പി ഗോപാലൻ നമ്പ്യാർ അന്തരിച്ചു
ബംഗളൂരു : പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി പി ഗോപാലൻ നമ്പ്യാർ ( ടി പി ജി നമ്പ്യാർ) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ബ്രിട്ടിഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രമുഖ വ്യവസായക്കമ്പനി യുടെ സ്ഥാപകനാണ്. 1963ൽ പാലക്കാടാണ് കമ്പനി ആരംഭിച്ചത്. കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ രാജ്യത്ത് മുഖ്യധാരയിലുള്ള കമ്പനിയായിരുന്നു ബിപിഎൽ. നിലവിൽ ബാംഗ്ലൂരിലാണ് ആസ്ഥാനം. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ നിര്‍മാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎല്‍. അജിത് നമ്പ്യാർ, അഞ്ജു ചന്ദ്രശേഖർ എന്നിവർ മക്കളാണ്. സംസ്ക്കാരം നാളെ ബെംഗളൂരു കൽപ്പള്ളി ശ്മശാനത്തിൽ.