നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി; സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ വര്ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. കഴിഞ്ഞ ദിവസം ഇരുവരും സേവ് ദ ഡേറ്റ് വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.