ദീപിക പദുകോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ് പിറന്നു
ഒന്നിച്ചുള്ള ജീവിത യാത്രയിലേക്ക് ആദ്യ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീർ സിംഗും. താരദമ്ബതികള്‍ക്ക് പെണ്‍കുഞ്ഞാണ് പിറന്നത്. ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈയിലെ പ്രമുഖ ആശുപത്രിയിലേക്ക് താരങ്ങള്‍ തങ്ങളുടെ ആഡംബര കാറില്‍ എത്തുന്നതും പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ദീപിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി എന്ന വാർത്തയാണ് പുറത്തെത്തുന്നത്. കുഞ്ഞിന് ജന്മം നല്കുന്നതിനു മുന്നോടിയായി ദീപികയും രണ്‍വീറും മുംബൈയിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപിക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതറിഞ്ഞ് ആരാധകർ ആശംസകളുമായി എത്തുന്നുണ്ട്. എന്നാല്‍ മാതാപിതാക്കളായ കാര്യം താരങ്ങള്‍ ഇതുവരെയും ആരാധകരുമായി പങ്കു വെച്ചിട്ടില്ല.