വിജയികളെ അനുമോദിച്ചു
കൂനം: കൂനംയുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പരിധിയിലെ എസ്.എസ്.എൽ.സി. പ്ലസ് ടു വിജയികളെ അനുമോദിച്ചു. അനുമോദനതോടനുബന്ധിച്ചു നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി മാധവൻ ഉൽഘാടനം ചെയ്തു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം പി വി ബാലചന്ദ്രൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. കുട്ടികൾക്കായി ഇന്നത്തെ കുട്ടികളുടെ സാമൂഹിക ഇടപെടലിനെ വിലയിരുത്തി അസി എക്സൈസ് ഇൻസ്പെക്ടർ കെ രാജേഷ് ബോധവത്കരണ ക്ലാസ് എടുത്തു. 50 ഓളം കുട്ടികൾ അനുമോദനത്തിന് അർഹത നേടി.