സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനുള്ള സ്ക്രീനിങ് രണ്ടാംഘട്ടത്തിൽ
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനുള്ള സ്ക്രീനിങ് രണ്ടാംഘട്ടത്തിൽ. ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ മമ്മുട്ടിയുടെ കാതലും, കണ്ണൂർ സ്ക്വാഡും, പൃഥ്വിരാജിന്റെ ആടുജീവിതവും പുരസ്കാര നിർണയത്തിന്റെ രണ്ടാംഘട്ടത്തിൽ ഒപ്പത്തിനൊപ്പം എത്തിനിൽക്കുന്ന ചിത്രങ്ങളാണ്. കൂടെ ഉർവശിയുടെ ഉള്ളൊഴുക്കും മത്സരത്തിനുണ്ട്. ആദ്യഘട്ടത്തിൽ നൂറ്ററുപതിലേറെ ചിത്രങ്ങളാണ് പുരസ്കാര നിർണയത്തിന് എത്തിയിരുന്നത്. അതാണ് രണ്ടാംഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങിയിരിക്കുന്നത്. ഇത്തവണ പുരസ്കാര നിർണയത്തിന് കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച നിരവധി ചിത്രങ്ങൾ എൻട്രിയിൽ എത്തിയിരുന്നു. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായാണ് സ്ക്രീനിങ് പുരോഗമിക്കുന്നത്. ഈ മാസം മൂന്നാംവാരത്തിൽ അവാർഡ് പ്രഖ്യാപനമുണ്ടാകും. 2023ലെ പുരസ്കാരനിർണയമാണ് നടക്കുന്നത്.