ആൺകുട്ടികളുടെ സബ്ജൂനിയർ ഫുട്ബോൾ കിരീടം കോഴിക്കോട് സ്വന്തമാക്കി
കോഴിക്കോട് : ആൺകുട്ടികളുടെ സബ്ജൂനിയർ ഫുട്ബോൾ കിരീടം കോഴിക്കോട് സ്വന്തമാക്കി. ടൈബ്രേക്കിലേ ക്ക് നീണ്ട ഫൈനലിൽ മലപ്പുറത്തെ 3–-2ന് തോൽപ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ചു. എറണാകുളത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാംസ്ഥാനം നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി മലപ്പുറത്തിന്റെ പി ആദിത്തും ഗോൾ കീപ്പറായി തിരുവനന്തപുരത്തിന്റെ എ ജാക്സണും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോടിന്റെ മുഹമ്മദ് നിഹാലാണ് ഫൈനലിലെ മികച്ച കളിക്കാരൻ. ഫെയർ പ്ലേ അവാർഡ് തിരുവനന്തപുരം നേടി.